നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ തരിശുഭൂമി കൃഷി ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. തിരുവാതിര ഞാറ്റുവേല സന്ദേശം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.മന്നൂർ കോണത്തിനിപ്പുറം ആറാംപള്ളിയിൽ അബ്ദുൾ നിസാറിന്റെ രണ്ടര ഏക്കർ തരിശുഭൂമിയിലാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി മുൻനിർത്തിയുള്ള കൃഷി ആരംഭിച്ചത്.ആറാംപള്ളി വിജയരാജ്, അക്ബർഷാൻ, കൃഷി അസിസ്സൻറ് ആനന്ദ്, നാഗച്ചേരി റഹീം തുടങ്ങിയവർ പങ്കെടുത്തു. ആനാട്ട് 30 ഹെക്റ്റർ തരിശുഭൂമി സുഭിക്ഷ കേരളം ലക്ഷ്യം മുൻനിർത്തി കൃഷിക്കു തയ്യാറെടുക്കുന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.