നെടുമങ്ങാട് : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ജീപ്പ് കെട്ടിവലിച്ചും ബൈക്ക് ഉരുട്ടിയും യൂത്ത് കോൺഗ്രസ്‌ പനവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പനവൂർ എൽ.പി.എസ് ജംഗ്ഷനിൽ നിന്ന് പെട്രോൾ പമ്പു വരെയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നന്ദിയോട് അരുൺ രാജൻ ഉദ്ഘാടനം ചെയ്തു. പനവൂർ അജിംഷാഖാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ലാൽ വെള്ളാഞ്ചിറ,തോട്ടുമുക്ക് റഷീദ്, ആസിഫ്ഷാ, അസ്ജദ് പനവൂർ തുടങ്ങിയവർ നേതൃത്വം നൽകി.