മെൽബൺ : ഇൗ വർഷാവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിനിടെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയെ സ്ളെഡ്ജ് ചെയ്യാൻ മുതിരരുതെന്ന് ആസ്ട്രേലിയൻ ഒാപ്പണർ ഡേവിഡ് വാർണർ സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രകോപിപ്പിച്ചാൽ കൊഹ്‌ലി കൂടുതൽ കരുത്തോടെ കളിക്കുമെന്നതുകൊണ്ടാണ് വാർണർ ഒരു അഭിമുഖത്തിൽ സഹതാരങ്ങൾക്ക് വെറുതെ വിരാടിനെ ചൊറിയാൻ പോകേണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ആസ്ട്രേലിയൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ നിന്ന് പണം വാരേണ്ടതിനാൽ പഴയപോലെ ഇന്ത്യൻ താരങ്ങളെ സ്ളെഡ്ജ് ചെയ്യാറില്ലെന്ന് അടുത്തിടെ വിമർശനം ഉയർന്നിരുന്നു.