തിരുവനന്തപുരം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഇന്ന് രാവിലെ 11.30ന് രാജ്ഭവനിൽ ഗവർണർ ഉദ്ഘാടനം ചെയ്യും.കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ കായികമന്ത്രി ഇ.പി ജയരാജൻ,സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ,സ്പോർട്സ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ,സ്പോർട്സ് ഡയറക്ടർ ജിറോമിക് ജോർജ്, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, ട്രഷററർ എം.ആർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുക്കും. മജീഷ്യൻ മുതുകാടിന്റെ മാജിക്കിലൂടെയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ ജില്ലകളിലും ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.