aravind-kejrwal

ന്യൂഡൽഹി : ചൈനയ്ക്കെതിരെ ഇന്ത്യ നടത്തുന്നത് രണ്ട് യുദ്ധങ്ങളാണെന്നും രണ്ടിലും നാം വിജയിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചൈനീസ് വൈറസിനെതിരെയും ചൈനീസ് പട്ടാളത്തിനെതിരെയുമാണ് ഇന്ത്യയുടെ പോരാട്ടമെന്നും അതിൽ ഇന്ത്യ വിജയം കാണുമെന്നും കെജ്‌രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതിർത്തിയിൽ ചൈനീസ് അതിക്രമത്തിന് മുന്നിൽ നമ്മുടെ സൈന്യം പിന്മാറില്ല. ഈ പോരാട്ടങ്ങളിൽ നിന്ന് നമ്മളും പിന്മാറില്ലെന്ന് കെജ്‍രിവാൾ പറഞ്ഞു.

വൈറസിനെ തോൽപ്പിക്കണമെങ്കിൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം. നമ്മുടെ സൈനികർ അതിർത്തിയിൽ രാജ്യത്തിനായി പോരാടുമ്പോൾ ആരോഗ്യപ്രവർത്തകർ കൊവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി പൊരുതുകയാണ്. വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർക്കൊപ്പവും അതിർത്തിയിൽ പോരാടുന്ന സൈനികർക്കെപ്പവും രാജ്യം മുഴുവനും ഒരുമിച്ച് നിൽക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്നും കെജ്‌രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

आज हम चीन के ख़िलाफ़ दो युद्ध लड़ रहे हैं - भारत चीन बॉर्डर पर और चीन से आए वाइरस के ख़िलाफ़। हमारे 20 वीर जवान पीछे नहीं हटे। हम भी पीछे नहीं हटेंगे और दोनों युद्ध जीतेंगे। https://t.co/DaBag9jkIk

— Arvind Kejriwal (@ArvindKejriwal) June 22, 2020