ബീജിംഗ്: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് പരോക്ഷമായി സമ്മതിച്ച് ചൈനീസ് സർക്കാർ മാദ്ധ്യമമായ ഗ്ലോബൽ ടൈംസിന്റെ ട്വീറ്റ്. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം പുറത്തുവിടാത്തത് ഇന്ത്യൻ സർക്കാരിന് സമ്മർദ്ദം ഉണ്ടാകാതിരിക്കാനാണ്. ഇന്ത്യ തെറ്റായ കണക്കുകൾ പ്രചരിപ്പിക്കുന്നത് ഇന്ത്യയിലെ തീവ്രപക്ഷത്തെ സന്തോഷിപ്പിക്കുന്നതിനാണ്. വീണ്ടും സംഘർഷം ഒഴിവാക്കാനാണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന പുറത്തുവിടാത്തത്. കൊല്ലപ്പെട്ടത് 20ൽ താഴെ സൈനികരാണ്. ഇന്ത്യയുടേതിനേക്കാൾ നഷ്ടം ചൈനയ്ക്ക് സംഭവിച്ചെന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ ദേശീയവാദികളെ സർക്കാർ തൃപ്തിപ്പെടുത്തുന്നത്- ട്വീറ്റിൽ പറയുന്നു.