covid

തിരുവനന്തപുരം: കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ സമരങ്ങൾക്ക് നിയന്ത്രണവുമായി സി.പി.ഐ. പാർട്ടി ജില്ലാ ഘടകം അറിയാതെ ബഹുജന സംഘടനകൾ സമരം നടത്താൻ പാടില്ല. സമരങ്ങളിൽ നിന്ന് നേതാക്കൾ പരമാവധി വിട്ടുനിൽക്കണം. സാമൂഹിക അകലം ഉറപ്പാക്കണമെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജില്ലാ ഘടകങ്ങൾക്ക് കത്തയച്ചു. എൽ.ഡി.എഫ് തലത്തിലും പൊതുപ്രതിഷേധങ്ങൾ നിറുത്താൻ ആലോചനയുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുമതി നേതൃത്വം തേടി.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലും ഇന്ധനവില വർദ്ധന ഉൾപ്പെടെ കേന്ദ്രസർക്കാരിനെതിരെ എ.ഐ.വൈ.എഫ് സമരങ്ങൾ നടത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരുന്നു സമരങ്ങൾ കോവിഡ് വ്യാപനം കണക്കിലെടുത്ത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം സമരങ്ങൾ നടത്തിയാൽ മതിയെന്നാണ് തീരുമാനം.