കേരള സർവകലാശാല
വൈവ വോസി
ആറാം സെമസ്റ്റർ ബി.കോം 2 (a) ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസിജീയർ ആൻഡ് പ്രാക്ടീസ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് കോഴ്സുകളുടെ വൈവാവോസി ജൂലായ് 1, 2 തീയതികളിലും, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് 6, 7 തീയതികളിലും അതതു കോളേജുകളിൽ നടത്തും.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിന്റെ പ്രാക്ടിക്കൽ 29 മുതൽ നടത്തും.
ആറാം സെമസ്റ്റർ ബി.പി.എ (വീണ) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ജൂലായ് 2 വരെ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
കാലിക്കറ്റ് സർവകലാശാല
എം.ബി.എ
റാങ്ക് ലിസ്റ്റ്
എം.ബി.എ പ്രവേശന റാങ്ക് ലിസ്റ്റും ഓൺലൈൻ കൗൺസലിംഗിനുള്ള സമയവിവര പട്ടികയും വെബ്സൈറ്റിൽ.
എം.എ വൈവ മാറ്റി
24ന് മലപ്പുറം ഗവ. കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സി.യു.സി.എസ്.എസ്) ഡിസർട്ടേഷൻ മൂല്യനിർണയവും വൈവയും 29 ലേക്ക് മാറ്റി.
സ്പെഷ്യൽ സെനറ്റ്
സ്പെഷ്യൽ സെനറ്റ് യോഗം ജൂലായ് ഒന്നിന് രാവിലെ പത്തിന് നടക്കും.