പൃഥ്വിരാജും ആഷിക്ക് അബുവും ഒന്നിക്കുന്ന വാരിയംകുന്നൻ എന്ന ചിത്രത്തിനെക്കുറിച്ച് പൃഥ്വിരാജ് ഇന്ന് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു. 1921ലെ മലബാർ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് ചിത്രം പറയുന്നത്. മലബാർ വിപ്ലവത്തിന്റെ നൂറാ വാർഷത്തികത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ‘വാരിയം കുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണു നായകന്‍. ഹർഷദും റമീസും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്. ചിത്രത്തിലെ മറ്റു നടീടന്മാരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന...
Posted by Prithviraj Sukumaran on Sunday, 21 June 2020
എന്നാൽ പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റു രണ്ട് സംവിധായകർ കൂടി വാരിയംകുന്നത്ത് ഹാജിയുടെ കഥ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടു. പി.ടി. കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര എന്നിവരാണ് ചിത്രങ്ങളൊരുക്കുന്നത്.
‘ഷഹീദ് വാരിയംകുന്നൻ’ എന്ന പേരിലാണു പി.ടി. കുഞ്ഞമുഹമ്മദ് ചിത്രമൊരുക്കുന്നത്. ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും തീരുമാനിച്ചുകഴിഞ്ഞ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
_പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ_
Posted by GP Ramachandran on Monday, 22 June 2020
പുതിയ ചിത്രം
*' ഷഹീദ് വാരിയംകുന്നൻ'*
▪️▪️▪️▪️▪️▪️▪️▪️▪️▪️
കേരളം കണ്ട...
പ്രമുഖ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്’ എന്ന പേരിലാണ് സിനിമയൊരുക്കുന്നത്. കുറെകാലം പഠനം നടത്തിയശേഷശേഷമാണു സിനിമയുടെ കഥഴുതിയതെന്ന് ഇബ്രാഹിം വെങ്ങര ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ വൺ ലൈൻഅദ്ദേഹം ‘വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി’ എന്ന പേരിൽ ഏകപാത്ര നാടകമായി സുഹൃത്ത് അലി അരങ്ങാടത്തിന് എഴുതിക്കൊടുത്തിരുന്നു. നാടകം സ്‌റ്റേജുകളിൽ അവതരിപ്പിച്ചുവരികയാണ്.
ചിത്രത്തിന്റെ വർക്കുകൾ നടന്നുവരികയാണെന്നും തിരക്കഥ രണ്ടുമൂന്നു പേർക്ക് കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം വെങ്ങര പറയുന്നു. മലയാളത്തിൽ നിന്നുവള്ളർ കൂടാതെ ഇതര ഭാഷകളിൽ നിന്നുള്ളവരും ചിത്രത്തിൽ അഭിനേതാക്കളാവും. ആഫ്രിക്കൻ നടിയാണ് നായിക. കണ്ണൂർ ജില്ലയിലെ പൈതൽ മലയാണ് പ്രാധാന ലൊക്കേഷൻ.
കുറെകാലം പഠനം നടത്തി എഴുതിയ സിനിമ കഥയാണ് "വാരിയം കുന്നത്ത് കുഞ്ഞഹമദ് ഹാജി. അതിൻ്റെ വൺലൈം എടുത്തു എൻ്റെ സുഹൃത്ത് അലി...
Posted by Ibrahim Vengara on Monday, 22 June 2020
അതിനിടെ, ആഷിഖ് അബു ചിത്രമായ ‘വാരിയം കുന്നനും’ നായകൻ പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂല വിഭാഗങ്ങളിൽനിന്ന് സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.