ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ കോലിഞ്ചി ശരീരത്തിലെ വിഷാംശം നീക്കാനും മികച്ച രോഗപ്രതിരോധശേഷി നല്‌കാനും സഹായിക്കും. രക്തപ്രവാഹം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. സ്‌ട്രോക്കിനെ പ്രതിരോധിക്കും. ബ്ളഡ് ലിപിഡ‌്, കൊളസ്‌ട്രോൾ എന്നിവയ്‌ക്ക് പ്രതിവിധിയാകുന്നതിലൂടെയും ഹൃദയാരോഗ്യം സംരക്ഷിക്കും.
ആസ്‌ത്മ രോഗികൾക്ക് ഔഷധം. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ ചർമ്മത്തിന് ആരോഗ്യവും ആകർഷകത്വവും നല്‌കും.കോലിഞ്ചിയിലുള്ള ഫൈറ്റോ കെമിക്കലുകൾ ദഹനപ്രശ്‌നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ്. പുളിച്ചു തികട്ടൽ , ഗ്യാസ്‌ട്രബിൾ എന്നിവയുള്ളപ്പോൾ കോലിഞ്ചി ചതച്ച് നീരെടുത്ത് കഴിക്കുക. അൾസറിനും ഔഷധമാണ് കോലിഞ്ചി.
ആന്റിഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഏറെയുള്ളതിനാൽ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കും. ഇതിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾക്ക് സന്ധിവാതം അടക്കമുള്ള വാതരോഗങ്ങളെ ശമിപ്പിക്കാൻ അത്ഭുതശേഷിയുണ്ട്. പനിയ്‌ക്കും ചുമയ്‌ക്കും ഔഷധമാണ്. കോലിഞ്ചിയുടെ നീരെടുത്തും, വെള്ളംതിളപ്പിച്ചും കുടിക്കാം.