ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. പുൽവാമയിലെ ബാൻസൂ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കാശ്മീർ സോൺ ഐ.ജി വിജയ് കുമാർ പറഞ്ഞു.
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ സി.ആർ.പി.എഫ് ഹെഡ്കോൺസ്റ്റബിളാണ് വീരമൃത്യുവരിച്ചത്. അതേസമയം, കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.