പട്യാല: കൊവിഡ് പോസിറ്റീവായ രണ്ട് നഴ്സുമാർക്ക് പരീക്ഷയെഴുതാൻ അനുമതി നൽകി പഞ്ചാബ് സർക്കാർ. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് നിലവിൽ ഇവർ. പരീക്ഷ എഴുതാനുളള നഴ്സുമാരുടെ തീരുമാനത്തെ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് അഭിനന്ദിച്ചു.
രോഗം ബാധിച്ചെങ്കിലും അവരുടെ മനസ്സിനെ അത് മടുപ്പിച്ചിട്ടില്ല. ഐസൊലേനിൽ തന്നെ പരീക്ഷ എഴുതാനുളള അവരുടെ അപേക്ഷ സർക്കാർ സ്വീകരിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്ത് ഇതുവരെ 4235 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 101 പേർ മരണപ്പെട്ടു. 2825 പേർക്ക് രോഗം ഭേദമായി. 21300 പേർ വിവിധ ഇടങ്ങളിൽ ക്വാറന്റൈനിലാണ്.