മലബാർ കലാപത്തെ പ്രമേയമാക്കി പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതേ പറ്റിയുള്ള ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സിനിമയുടെ പ്രഖ്യാപനം വന്നപ്പോൾ തന്നെ സിനിമയിലെ പൃഥ്വിരാജിന്രെ വേഷവും ചിലർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
‘വാരിയംകുന്നന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ സിനിമയ്ക്കെതിരായ വാദങ്ങളുന്നയിച്ചവരെ വിമർശിച്ച് ഹരീഷ് പേരടിയും രംഗത്തെത്തി. മലബാർ പശ്ചാത്തലത്തിലുള്ള സിനിമകൾ മോഹൻലാൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട്, പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ എന്ന് ചോദിച്ച് കൊണ്ട് അദ്ദേഹം വിമർശനമുന്നയിച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്രെ പൂർണ്ണ രൂപം
മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?...കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്...കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു...ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്...സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാൻ പഠിക്കുക...