astro

അശ്വതി: പല നിലകളിലും പുരോഗതിയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും.

ഭരണി: സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. സഹോദര ഐക്യം കുറയും.

കാർത്തിക: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ഗൃഹം,​ നിലം എന്നിവയാൽ ലാഭം ഉണ്ടാകും. സൽക്കർമ്മങ്ങൾക്കായി പണം ധാരാളം ചെലവഴിക്കും.

രോഹിണി: സഹോദര ഐക്യം കുറയും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. ആത്മാർത്ഥയുള്ള ഭൃത്യന്മാരെ ലഭിക്കും. പഠനത്തിൽ ശ്രദ്ധാലുക്കളാകും.

മകയിരം: ധനാഭിവൃദ്ധിയും ധൈര്യവും ഉണ്ടാകും. സൽപ്രവൃത്തികളിൽ ഏർപ്പെടും. ഉദാരമനസ്‌കതയോടു കൂടി പ്രവർത്തിക്കും.

തിരുവാതിര: ധനാഭിവൃദ്ധിയും മാനസിക സന്തോഷത്തിന്റെയും സമയം. അന്യരുടെ ധനം ധാരാളമായി വന്നുചേരും. വശ്യതയാർന്ന സംസാരമായിരിക്കും.

പുണർതം: വ്യാപാര അഭിവൃദ്ധിയുടെയും ഭാഗ്യനുഭവങ്ങളുടെയും സമയം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അന്യരുടെ ധനം വന്നു ചേരും.

പൂയം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സുഹൃത്തുക്കളാൽ പലവിധ നന്മകളുണ്ടാകും. കവിത എഴുതുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും.

ആയില്യം: വ്യാപാരഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയം. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ അഭിവൃദ്ധിയുണ്ടാകും.

മകം: പല മേഖലകളിലും വരുമാനം വന്നുചേരും. തൊഴിലഭിവൃദ്ധിയുണ്ടാകും. പുത്രലബ്‌ധിക്കുള്ള സമയം. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം.

പൂരം: വ്യാപാരത്താലും തൊഴിലുകളാലും വരുമാനം വർദ്ധിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. അന്യരെ സഹായിക്കും.

ഉത്രം: സകലവിധ ഐശ്വര്യലബ്‌ധിയുടെയും സമയം. അപ്രതീക്ഷിതമായി ഭാഗ്യം വന്നു ചേരും. ഭാര്യയാലും സന്താനങ്ങളാലും സന്തോഷം.

അത്തം: സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആദരം ലഭിക്കും. ഉന്നതസ്ഥാനപ്രാപ്‌തിയുണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

ചിത്തിര: സാമ്പത്തിക നില മെച്ചപ്പെടും. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും.

ചോതി: സദ്പ്രവർത്തികളിൽ ഏർപ്പെടും. മാതാവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത.

വിശാഖം: സാമ്പത്തിക നില മെച്ചപ്പെടും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്‌ത് തീർക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.

അനിഴം: സന്താനഭാഗ്യത്തിന്റെ സമയം. വ്യവസായശാലകളിൽ അധികവരുമാനം വന്നുചേരും. പിതാവും ജ്യേഷ്‌ഠ സഹോദരനും തമ്മിൽ പിണക്കം വരാം.

കേട്ട: വ്യാപാര അഭിവൃദ്ധിയും ധനവരവും പ്രതീക്ഷിക്കാം. യന്ത്രശാലകളിൽ അധിക വരുമാനം വന്നുചേരും. ബന്ധുക്കളിൽ നിന്നും അകലും.

മൂലം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കുടുംബാഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.

പൂരാടം : കാര്യസാദ്ധ്യതയുടെ സമയം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കണം.

ഉത്രാടം: സാമ്പത്തികനില മെച്ചപ്പെടും. വ്യാപാര, അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

അവിട്ടം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാരത്തിൽ ധാരാളം സമ്പാദിക്കും. സഹോദര ഐക്യം കുറയുന്നതാണ്.

ചതയം: ധനാഭിവൃദ്ധിയും പ്രശസ്‌തിയും ലഭ്യമാകും. മാതാപിതാക്കളെ പ്രശംസിക്കും. കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭ്യമാകും.

പൂരുരുട്ടാതി: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ആത്മാർത്ഥയുള്ള ഭൃത്യന്മാരെ ലഭിക്കും. എല്ലാ പ്രവൃത്തികളും വിജയകരമായി ചെയ്തു തീർക്കും.

ഉത്രട്ടാതി: പാർട്ടി പ്രവർത്തകർക്ക് അനുകൂലസമയമാണ്. പുണ്യകർമ്മങ്ങളിൽ ഏർപ്പെടും. വിവാഹകാര്യത്തിൽ കാലതാമസം നേരിടും.

രേവതി: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. വ്യാപാര, തൊഴിൽ മേഖല അഭിവൃദ്ധിപ്പെടുത്തും. ബന്ധുജനഗുണം ഉണ്ടാകും.