മലബാർ കലാപത്തെ ആസ്പദമാക്കി ധീരനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇതിഹാസം വെള്ളിത്തിരയിൽ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് നാല് സംവിധായകർ. ഒരേ കഥാപാത്രത്തെ കേന്ദ്രീകരിച്ച് നാല് ചിത്രമാണ് തയ്യാറെടുക്കുന്നത്. അതിനിടയിൽ മലബാർ കലാപവുമായി ബന്ധപ്പെട്ട് മറ്റൊരു സിനിമകൂടി നേരത്തെ അണിയറയിൽ ഒരുങ്ങിയിരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയണ് ജൂനിയർ ആർട്ടിസ്റ്റായ രാജേഷ് കെ.പി. ഖിലാഫത്ത് എന്ന് ചിത്രത്തെ കുറിച്ചാണ് പോസ്റ്റ്. ഈ സിനിമ എവിടെ? ഇനി ഇറങ്ങുമോ? എന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നിപ്പോൾ #വാരിയകുന്നൻ എന്ന സിനിമ അന്നൗൻസ് ചെയ്തപ്പോൾ മുതൽ വലിയ വിവാദങ്ങൾ ആണ് നടക്കുന്നെ. അപ്പോൾ എന്റെ ഓർമ പോയത് 2010 ട്രിവാൻഡ്രം ചിത്രഞ്ജലി സ്റ്റുഡിയോലേക്കാണ്.....😩
ഞാൻ ആദ്യമായിട്ടും അവസാനം ആയിട്ടും ഒരു സിനിമയിൽ അഭിനയിക്കുന്നത്(ജൂനിയർ ആർട്ടിസ്റ്റ്) ഈ താഴെ പറഞ്ഞ ഖിലാഫത്ത് എന്ന ചിത്രത്തിൽ ആണ്...
അന്നത്തെ ട്രെൻഡിങ് വെച്ചു നോക്കുക ആണേൽ മികച്ച താരനിര തന്നെ ,വിനു മോഹൻ, ഭാമ അവരുടെ തുടക്ക സമയം കൂടെ മനോജ് കെ ജയൻ,ജഗതി, സെറീന വഹാബ്, സൈജു കുറുപ്പ്, നിഷാന്ത് സാഗർ ,ജനാർദനൻ etc.....
പക്ഷെ എനിക്കാകെ 2 ദിവസത്തെ ഷൂട്ടിങ് ആണ് ഉണ്ടായിരുന്നത് ,അന്ന് ഇവരെ ഒക്കെ നേരിട്ടു കാണുക എന്നു പറഞ്ഞാൽ ഒരു വലിയ അത്ഭുതം തന്നെ ആയിരുന്നു..😧😧.
ഞങ്ങൾ ഒരു 30 ഓളം പേരു വെള്ള വസ്ത്രം അണിഞ്ഞു കൊണ്ടു ബ്രിട്ടീഷ് കാർക്ക് എതിരെ സമരം ചെയ്യുന്നതും, തുടർന്ന് അടിയും, ലാത്തി ചാർജും അവസാനം ഞാൻ ഉൾപ്പെടെ ഉള്ള 4 പേരെ വലിയ ഒരു ചങ്ങല വിലങ്ങിട്ടു വലിച്ചു എഴച്ചു കൊണ്ടു പോവുന്നതും അവസാനം വെടി പോലീസ് കാരു വെടി വെച്ചു കൊല്ലുന്നതും ആയിരുന്നു sceen(ആദ്യ പടത്തിൽ മരിക്കാൻ ആയിരുന്നു എന്റെ വിധി).😭😭😭
എന്തായാലും പൊരി വെയിലത്തു 2 ദിവസം കൊണ്ടു ഇതെല്ലാം എടുത്തു കഴിഞ്ഞു..
പ്രധാന പ്രോബ്ലെം എന്തെന്നാൽ നമ്മൾ ജൂനിയർ ആർട്ടിസ്റ്റ്കൽ നേരെത്തെ തന്നെ ഡ്രസ് ചെയ്തു ഫീൽഡിൽ നമുക്ക് തന്ന പൊസിഷനിൽ നേരെത്തെ നിക്കണം. നമ്മൾ നിന്നു കുറെ നേരം കഴിഞ്ഞാൽ മാത്രമേ പ്രമുഖ താരങ്ങൾ വരു, അത്രയും നേരം 250 രൂപക്ക് വേണ്ടി നമ്മൾ വെയിൽ സഹിക്കണം..😇😇😇😇.
ചിത്രഞ്ജലിയിൽ സെറ്റ് ഇട്ട കുറച്ചു കുടിലും, പാർട്ടി ഓഫീസും പോലീസ് കത്തിച്ച ചാമ്പൽ ആക്കുന്ന സീൻ കൂടി എടുത്തപ്പോൾ അവിടുത്തെ ഷൂട്ടിംഗ് ഏകദേശം എല്ലാവരും കയ്യടിച്ചു അവസാനിപ്പിച്ചു😬..
പക്ഷെ എന്റെ പ്രശനം അതല്ല ഈ സിനിമ എവിടെ, ഇതിന്റെ യഥാർത്ഥ കഥ എന്താണ്, ഇതു ഇനി ഇറങ്ങുമോ?...
ഷൂട്ടിംഗ് കഴിഞ്ഞു കോഴിക്കോട് വീട്ടിൽ എത്തിയ ഞാൻ അടുത്ത കൂട്ടുകാരോട് എന്നും കുറച്ചു തള്ളൽ ചേർത്തു ഷൂട്ടിങ് experience പറയും, സിനിമ ഇറങ്ങുമ്പോൾ ടിക്കറ്റ് എന്റെ വക എന്ന വലിയ ഓഫ്‌റും കൊടുത്തു,..അങ്ങിനെ എന്നെങ്കിലും എന്നെ സ്ക്രീനിൽ കാണും എന്ന കത്തിരിപ്പ് ഇന്നും തുടരുന്നു.....🤠🤠🤠🤠
.....ജനിക്കും മുന്നേ കൊഴിഞ്ഞ പോയ ഞാൻ.....🤕🤕🤕..
Nb:ഈ സിനിമ ഇറങ്ങിയില്ലേൽ എനിക്കൊന്നും സംഭവിക്കില്ല, പക്ഷെ മലയാളികൾക്ക നഷ്ട്ടം ആയതു വലിയൊരു സൂപ്പർ താരത്തെ ആണ്, ജൂനിയർ ആർട്ടിസ്റ് ആയി വന്ന് വലിയ ഒരു സംഭവം ആവേണ്ട നടനെ😎😎😎...
ഈ സിനിമക്ക് എന്തു പറ്റി എന്നു അറിയാൻ കൗതുകം ഉണ്ട്,????ഇതിന്റെ ചരിത്രം ആരേലും തേടി പോവുമോ???
ഇതിന്റെ സവിധയാകൻ എവിടേലും ഉണ്ടേൽ ഇതൊക്കെ ഒന്നു കാണട്ടെ......
😍😍😍😍😍😍😍😍
Vinu Mohan Saiju Govinda Kurup Manoj K Jayan Zereena Vahab..