covid-

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡൽഹിയിൽ നിന്ന് ജൂൺ എട്ടാം തീയ്യതിയാണ് വസന്തകുമാർ നാട്ടിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇയാള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടീല്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ അഞ്ചാം ദിവസം കടുത്ത പനിവന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 17ാം തീയ്യതിയാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ നിന്ന് ജീവന്‍ രക്ഷാമരുന്ന് എത്തിച്ചിരുന്നു.