religious

ജനീവ: കൊവിഡിനെ ചെറുത്ത് നിർത്തുന്നതിൽ വിജയിച്ച പല രാജ്യങ്ങളിലും ഒരു നിയന്ത്രണങ്ങളുമില്ലാതെ മതപരമായ ആചാരങ്ങൾക്ക് ഉൾപ്പെടെ പലതരത്തിലുള്ള ഒത്ത് ചേരലുകൾ നടക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൂടാതെ നൈറ്റ്ക്ലബ്ബ് -ഡോർമിറ്റർ തുടങ്ങിയ സ്ഥലങ്ങളിലും കേസുകൾ വർദ്ധിച്ച് വരുന്നതായും അധികൃതർ പറയുന്നു. മേയ് മാസത്തിലെ അവധിക്കാലമാണ് ഇത്തരത്തിൽ വീണ്ടും രോഗ വ്യാപനം വർദ്ധിക്കാൻ കാരണമായതെന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ പറഞ്ഞു.

"രോഗ വ്യാപനം തടയുന്നതിലും സമൂഹ വ്യാപനം തടയുന്നതിലും വിജയിച്ച നിരവധി രാജ്യങ്ങളിൾ ഇപ്പോൾ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. "ലോകാരാഗ്യ സംഘടന വിദഗ്ദ്ധയായ മരിയ വാൻ കെർഖോവ് പറഞ്ഞു. അതിലൊന്നായി മാറുകയാണ് കൊറിയ. അതിനെ രണ്ടാം വ്യാപനം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല.

വൈറസ് പടരാൻ സാദ്ധ്യതയുള്ള അവസരങ്ങൾ ഉണ്ടാക്കുന്നതിന് പകരം അതിനെ തടഞ്ഞു നി‌ർത്താനാണ് ശ്രമിക്കേണ്ടതെന്നും സമൂഹ വ്യാപനം തടയാൻ തങ്ങളാൽ കഴിയുന്ന വിധം സഹകരിക്കണമെന്നും ലോകരാജ്യങ്ങളോട് സംഘടന അഭ്യർത്ഥിക്കുന്നു. ദക്ഷിണ കൊറിയയിൽ ക്ലബ്ബുകൾ, ഷെൽട്ടറുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയിൽ നിന്ന് സമൂഹവ്യാപനം ഉണ്ടാകാൻ സാദ്ധ്യത ഉണ്ടെന്ന് കരുതിയെങ്കിലും കേസുകൾ സുസ്ഥിരമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഉന്നത വിദഗ്ദ്ധനായ മൈക്ക് റയാൻ പറഞ്ഞു.

നിലവിൽ കണ്ടെത്തിയ കേസുകളിൽ ഭൂരിഭാഗവും നിലവിലുള്ളതാണെന്നും ദക്ഷിണകൊറിയൻ അധികാരികൾക്ക് ഈ വൈറസിന്റെ വ്യാപനം എങ്ങനെ തടയണമെന്നതിനെ കുറിച്ച് ദീർഘവീക്ഷണമുണ്ടെന്നും ആദ്ദേഹം കൂട്ടി ചേർത്തു.