തിരുവനന്തപുരം: കേരളത്തിലെ പുതിയ തലമുറ കൃഷിപണിക്ക് ഇറങ്ങാത്തതിനെയും കൃഷിഭൂമി തരിശിട്ടതിനെയും ഓർത്ത് സങ്കടപ്പെടുന്നവർക്കും തമിഴ്നാട്ടിൽ നിന്ന് ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും എന്നുളള സ്ഥിരം പല്ലവിക്കാർക്കും കൊവിഡ് കാലത്ത് പതിവിലും വിലക്കുറവിൽ എങ്ങനെയാണ് നമുക്ക് നല്ല പച്ചക്കറികളും, കോഴിയിറച്ചിയുമെല്ലാം ലഭിക്കുന്നതെന്ന് അതിനുളള കാരണങ്ങൾ വിശദീകരിച്ച് സരസമായി പറയുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണവിഭാഗം തലവനായ മുരളി തുമ്മാരക്കുടി. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ ഈ ചിന്ത പങ്കുവയ്ക്കുന്നത്.
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായ ആദം സ്‌മിത്തിന്റെ തത്വമായ 'കമ്പോളത്തിലെ അദൃശ്യകരങ്ങളെ' പരാമർശിക്കുന്നു അദ്ദേഹം. 'കേരളത്തിൽ കൃഷി ചെയ്യുന്നതിലും ലാഭമാണ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നത്. എന്തിന് തമിഴ് നാട്ടിലെ കാര്യം പറയുന്നു, ആസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ എത്തിച്ച് ലാഭത്തിൽ വിൽക്കാൻ സാധിക്കുമെന്നതാണ് സത്യം !. വില കുറച്ച് അരിയും പച്ചക്കറികളും പാലുമൊക്കെ തമിഴ് നാട്ടിൽ നിന്നോ പഞ്ചാബിൽ നിന്നോ ആസ്‌ട്രേലിയയിൽ നിന്നോ വന്നാൽ അതാണ് മലയാളികൾക്ക് നല്ലത്. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുക, തമിഴ് നാട്ടുകാരനോ ആസ്ട്രേലിയക്കാരനോ നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.' അദ്ദേഹം പറയുന്നു.
മുരളി തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.