anenya

ക്യാ​പ്ട​നു​ശേ​ഷം​ ​ജ​യ​സൂ​ര്യ​യെ​ ​നാ​യ​ക​നാ​ക്കി​ ​ജി​ .​പ്ര​ജേ​ഷ് ​സെ​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ​വെ​ള്ളം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ആ​ദ്യ​ ​ഗാ​നം​ ​മ​ഞ്ജൂ​ ​വാ​ര്യ​ർ​ ​ത​ന്റെ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ലൂ​ടെ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​നി​തീ​ഷ് ​ന​ടേ​രി​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​ബി​ജി​ബാ​ൽ​സം​ഗീ​തം​ ​ന​ല്കി​യ​ ​"​പു​ല​രി​യി​ൽ​ ​അ​ച്ഛ​ന്റെ​"​ ​ എന്നു തുടങ്ങുന്ന ഗാ​ന​മാ​ണ്അ​ക​ക്ക​ണ്ണി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​മാ​ത്രം​ ​ലോ​കം​ ​കാ​ണു​ന്ന​ ​അ​ന​ന്യ​ ​എ​ന്ന​ ​കൊ​ച്ചു​ ​മി​ടു​ക്കി​ ​ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​കു​റ​ച്ച് ​നാ​ൾ​മു​ൻ​പ് ​ക​ണ്ണൂ​രി​ലെ​ ​സ്കൂ​ൾ​ ​ബ​ഞ്ചി​ൽ​ ​കൂ​ട്ടു​കാ​ർ​ക്കി​ട​യി​ലി​രു​ന്ന് ​അ​ന​ന്യ​ ​പാ​ടി​യ​ ​പാ​ട്ട് ​ആ​സ്വാ​ദ​ക​രെ​ല്ലാം​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ഇ​ത് ​സി​നി​മ​യി​ലേ​ക്കും​ ​അ​ന​ന്യ​ക്ക് ​വ​ഴി​ ​തു​റ​ന്നു.​ ​അ​ഞ്ചാം​ ​ക്ലാ​സു​കാ​രി​ ​അ​ന​ന്യ​ ​ധ​ർ​മ്മ​ശാ​ല​ ​അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ​ ​പ​ഠി​ക്കു​ന്നു.​ഫ്ര​ൺ​ലി​ ​പ്രൊഡക്ഷൻസി​ന്റെ​ ​ബാ​ന​റി​ൽ​ ​ജോ​സ്കു​ട്ടി​ ​മ​ഠ​ത്തി​ൽ,​യ​ദു​ ​കൃ​ഷ്ണ,​ര​ഞ്ജി​ത് ​മ​ണ​ബ്ര​ക്കാ​ട്ട്എ​ന്നി​വ​ർ​ ​ചേ​ർ​ന്നു​ ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​വു​ന്നു.​ ​സി​ദ്ദി​ഖ്,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ബൈ​ജു,​ ​ശ്രീ​ല​ക്ഷ്മി,​ ​പ്രി​യ​ങ്ക,​ ​സ്നേ​ഹ​ ​​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ജോ​ണി​ ​ആ​ന്റ​ണി,​ സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ഉ​ണ്ണി​ ​ചെ​റു​വ​ത്തൂ​ർ,​ ​ബാ​ബു​ ​അ​ന്നൂ​ർ,​ ​മി​ഥു​ൻ,​ ​സീ​നി​ൽ​ ​സൈ​നു​ദ്ധീ​ൻ,​ ​മു​ഹ​മ്മ​ദ് ​പേ​രാ​മ്പ്ര,​ ​​ ​ജി​ൻ​സ് ​ഭാ​സ്ക​ർ,​ ​ബേ​ബി​ ​ശ്രീ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ബി​ ​കെ​ ​ഹ​രി​നാ​രാ​യ​ണ​ൻ,​നി​ധേ​ഷ്‌​ ​ന​ടേ​രി,​ഫൗ​സി​യ​ ​അ​ബൂ​ബ​ക്ക​ർ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​ബി​ജി​ബാ​ൽ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.