ഛായാഗ്രഹണം : ആഷിക് അബു
റിമ കലിംഗലും ഷറഫുദ്ദീനും നായകിനായകൻമാരാകുന്ന ചിത്രമാണ് ഹാഗർ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ രചയിതാവ് ഹർഷദ് സംവിധായകനാകുന്ന ഇൗ ചിത്രത്തിലൂടെ ആഷിക് അബു ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഒപി എം സിനിമാസിന്റെ ബാനറിൽ ആഷിക് അബു, റിമ കല്ലിംഗൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് 5ന് കൊച്ചിയിൽ ആരംഭിക്കും. ആദ്യം ഇൻഡോർ സീനുകളാണ് ചിത്രീകരിക്കുക .35 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
ഒരു ഭർത്താവിന്റെയും ഭാര്യയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ഹാഗറിന്റെ പ്രമേയം.ഹർഷദ്, രാജേഷ് രവി എന്നിവർ ചേർന്നാണ് രചന. പോസ്റ്റ് പ്രൊഡ ക് ഷൻ ജോലികൾ പുരോഗമിക്കിന്ന ചിത്രത്തിന്റെ താരനിർണയം ഈയാഴ്ച പൂർത്തിയാവും. മുഹ് സിൻ പരാരിയാണ് ഗാനരചന. ജ്യോതിഷ് ശങ്കറാണ് പ്രൊഡ ക് ഷൻ ഡിസൈനർ. ബിനു പപ്പു ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.