ന്യൂഡൽഹി: മൃഗങ്ങളും മനുഷ്യനും തമ്മിൽ സഹവസിച്ച് പോകുന്നതിന്റെയും പരസ്പരം കലഹിക്കുന്നതിന്റെയും വാർത്തകൾ എന്നും കാണുന്നതാണ്. ഗീർവനത്തിലെ സിംഹങ്ങൾ ഗ്രാമത്തിലിറങ്ങുന്നതും കേരളത്തിൽ ആനകളും പന്നികളുമെല്ലാം കാടിനടുത്തുളള കൃഷിഭൂമിയിലിറങ്ങി അവിടെയുളളവ നശിപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇതാ അത്തരത്തിൽ മനുഷ്യവാസ മേഖലയിൽ എത്തിയ ഒരു കടുവ പുലിവാല് പിടിച്ച് ഓടുന്നത് കാണാം.
ഇന്ത്യൻ ഫോറസ്‌റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ അത്തരത്തിൽ ഒരു പോസ്‌റ്റ് ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. മദ്ധ്യ ഇന്ത്യയിലെ ഏതോ ഗ്രാമത്തിലാണ് വീടിന്റെ പിന്നിൽ നിന്നും പുറത്തിറങ്ങി ഓടിവരുന്ന ഒരു കടുവ അതിവേഗം അടുത്തുളള വീട്ടിനുളളിൽ കയറിയൊളിക്കുന്നത് കാണാം. ഓട്ടത്തിനിടയിൽ അപ്പുറത്തായി കടുവയെ പിടിക്കാൻ പിന്നാലെ വരുന്ന നാട്ടുകാരെയും ഒരു നിമിഷം കാണാനാകും. 6800ലധികം പേർ കണ്ട വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറലായിട്ടുണ്ട്
All along we had seen of lion in human landscape at Gujarat.
It’s now getting into more of coexistence with tigers also, across many tiger landscapes.
Somewhere in central India🙏
(Source: Corbett Expert) pic.twitter.com/VpYJloEUOJ— Susanta Nanda (@susantananda3) June 22, 2020
.