കൊവിഡ് കാലത്ത് മട്ടുപാവ് കൃഷിയും മറ്റുമായി സജീവമായിരുന്ന തെന്നിന്ത്യൻ താരം സാമന്ത കഴിഞ്ഞദിവസം മുതൽ നാല്പത്തിയെട്ടുദിവസത്തെ യോഗയും ധ്യാനവും തുടങ്ങി. ഇഷക്രിയ യാത്ര എന്നറിയപ്പെടുന്ന ഇൗ ധ്യാനം മാനസികോല്ലാസവും ഉൗർജവും മടക്കിക്കൊണ്ടിവരുന്നതിന് സഹായിക്കുമെന്ന് തന്റെ ധ്യാനചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സാമന്ത കുറിച്ചു. ജീവിതത്തിന്റെ പൂർണതയ്ക്ക് ഇഷ ക്രിയ യാത്ര വളരെ നല്ലതാണെന്നും എല്ലാവരും അത് പരിശീലിക്കണമെന്നും സാമന്ത പറഞ്ഞു.