ഹൈദരാബാദ് : ഇന്ത്യൻ കായിക രംഗത്തെ ഞെട്ടിക്കുന്ന ഉത്തേജക മരുന്നടിയുടെ വിവരങ്ങൾ പുറത്തുവിട്ട് നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി. നാഡയുടെ ഹൈദരാബാദിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ ക്യാമ്പിൽ കഴിയുന്ന 22 ജൂനിയർ പുരുഷ - വനിതാ താരങ്ങളുടെ സാമ്പിളിലാണ് ഉത്തേജകാംശം കണ്ടെത്തിയത്. പ്രായപൂർത്തിയായിട്ടില്ലാത്ത കായികതാരങ്ങളായതിനാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എല്ലാവരുടെയും സാമ്പിളിൽ ഒരേ ഉത്തേജകത്തിന്റെ അംശമാണ് കണ്ടെത്തിയതെന്നിനാൽ ക്യാമ്പിൽ നൽകിയ ഫുഡ് സപ്ളിമെന്റുകളെയാണ് സംശയിക്കുന്നത്. 2005ൽ നാഡ നിലവിൽ വന്നശേഷം ഒരു ഒളിമ്പിക് കായിക ഇനത്തിൽ ഇത്രയും പേരെ ഒരുമിച്ച് പിടികൂടുന്നത് ആദ്യമായാണ്.