മുംബയ് : രണ്ട് പതിറ്റാണ്ടിലേറെ ബാറ്റ്സ്മാനായി രഞ്ജി ട്രോഫിയിൽ തിളങ്ങിയ മുൻ ഇന്ത്യൻ ടെസ്റ്റ് ഒാപ്പണർ വസീം ജാഫർ പരിശീലകനാകുന്നു. ഉത്തരാഖണ്ഡ് രഞ്ജി ടീമിന്റെ കോച്ചായാണ് വസീമിന്റെ അരങ്ങേറ്റം. ഒരു വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. മുംബയ്ക്കും വിദർഭയ്ക്കും വേണ്ടി കളിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായാണ് വസീം കഴിഞ്ഞ സീസണിൽ വിരമിച്ചത്. 2018-19 സീസണിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ഉത്തരാഖണ്ഡ് അത്തവണ ക്വാർട്ടർ ഫൈനൽ വരെ എത്തിയിരുന്നു.കഴിഞ്ഞ സീസണിൽ പ്രാഥമിക റൗണ്ടിൽ പുറത്തായി.