gold

 സ്വർണവിലയുടെ 10% നൽകി അഡ്വാൻസ് ബുക്കിംഗ് സൗകര്യം

കൊച്ചി: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾക്ക് പരമാവധി മൂല്യം നൽകി തിരിച്ചെടുക്കുന്ന പദ്ധതിയുമായി ജോയ് ആലുക്കാസ്. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങളും ജോയ് ആലുക്കാസിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് 916 ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്രാനും അവസരമുണ്ട്. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ ഇത്തരത്തിൽ പുതിയവയാക്കി മാറ്രുകയോ ഉടനടി പണം നേടുകയോ ചെയ്യാം.

www.joyalukkas.com മുഖേന,​ സ്വർണാഭരണങ്ങൾ ഓൺലൈനായി വാങ്ങാവുന്ന സൗകര്യവുമുണ്ട്. സ്‌പെഷ്യൽ ഗിഫ്‌റ്ര് കാർഡുകൾ,​ ഇ-വൗച്ചറുകൾ തുടങ്ങിയവ ജോയ് ആലുക്കാസിന്റെ കോണ്ടാക്‌‌റ്ര്‌ലെസ് മോഡ് പർച്ചേസ് വഴി സ്വന്തമാക്കാം. വിലയുടെ 10 ശതമാനം നൽകി സ്വർണാഭരണങ്ങൾ അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സർക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ജോയ് ആലുക്കാസ് ഷോറൂമുകൾ പ്രവർത്തിക്കുന്നത്.