തിരുവനന്തപുരം.സി-ആപ്ട് മാനേജിംഗ് ഡയറക്ടറും എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലുമായ ഡോ. എം. അബ്ദുൾ റഹ്മാനെ എൽ.ബി.എസ് ഡയറക്ടറായി നിയമിച്ചു.കേരള സാങ്കേതിക സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായും എ.ഐ.സി.ടി.ഇ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിലെ പ്രഥമ ബാച്ച് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആയിരുന്ന റഹ്മാൻ അവിടെത്തന്നെ അദ്ധ്യാപകനായി പ്രവേശിക്കുകയും പിന്നീട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജിന്റെ പ്രിൻസിപ്പലാവുകയുമായിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളും പരീക്ഷകളും ഓൺലൈൻ വഴിയാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കമ്പ്യൂട്ടർ സയൻസിൽ പി എച്ച്.ഡി ബിരുദവും എം.ബി.എ, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുമുണ്ട്. ഇപ്പോൾ സെന്റർ ഫോർ ഡിസെബിലിറ്റീസ് സ്റ്റഡീസിന്റെ ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്നുണ്ട്. കേന്ദ്ര വാർത്താ വിതരണ വകുപ്പിൽ പി.ഐ.ബിയുടെ തിരുവനന്തപുരം ഡയറക്ടറായ ഡോ. നീതുസോണ ഭാര്യയും ക്രൈസ്റ്റ് നഗർ സ്‌കൂളിലെ രണ്ടാം തരം വിദ്യാർത്ഥി മറിയംസോണ മകളുമാണ്. പരേതനായ കൊട്ടയടുക്കം അബ്ദുല്ല കുഞ്ഞിയുടെയും നബീസയുടെയും മകനാണ്.