ദുബായ്: ഇന്ത്യൻ ദമ്പതികളെ കൊലചെയ്യപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തി. ഷാർജയിൽ ബിസിനസ് നടത്തുന്ന ഗുജറാത്ത് സ്വദേശികളായ ഭാര്യയും ഭർത്താവുമാണ് മരണപ്പെട്ടത്. ജൂൺ 18ന് മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. ഇവരുടെ രണ്ട് പെൺ മക്കളിൽ മൂത്തയാളെയും മോഷ്ടാവ് ആക്രമിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്. ഈ കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവം നടന്ന ഉടൻ അന്വേഷണം ആരംഭിച്ച അധികൃതർ ഉടെനതന്നെ പ്രതിയെന്ന് കരുതുന്ന പാകിസ്ഥാൻ പൗരനെ പിടികൂടി. ഇയാളിൽ നിന്ന് മോഷണം നടത്തിയ ആഭരണങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.