older-eating

ഭക്ഷണവുമായി ബന്‌ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ വാർദ്ധക്യത്തിലെത്തിയവരെ അലട്ടുന്നുണ്ട്. ദഹന പ്രശ്‌നങ്ങൾ,​ രുചിയില്ലായ്‌മ എന്നിവയാണ് ഭക്ഷണം കഴിക്കുന്നതിന് തടസമാകുന്നത്. ദഹനപ്രശ്‌നങ്ങൾക്ക് പലപ്പോഴും കാരണം വ്യായാമക്കുറവാണ്. വ്യായാമം ചെയ്യാനുള്ള മടിയും പലർക്കുമുണ്ട്. മെച്ചപ്പെട്ട ആരോഗ്യം നേടാനും ഭക്ഷണവേളകൾ സന്തോഷകരമാക്കാനും വ്യായാമം സഹായിക്കും. തവിടു കളയാത്ത ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, നട്‌സ്, പച്ചക്കറികൾ, പഴങ്ങൾ,​ ഇലക്കറികൾ,​ പയർവർഗങ്ങൾ, കൊഴുപ്പു മാറ്റിയ പാൽ, മുട്ടയുടെ വെള്ള ,​ മോര്, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണം രാവിലെ 8.30 നും അത്താഴം 7.30 ആയി ക്രമീകരിക്കുക. ഒരു കാരണവശാലും അത്താഴം വൈകരുത്. പ്രഭാതഭക്ഷണം ഉപേക്ഷിക്കാനും പാടില്ല.

ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറയ്‌ക്കണം. ദിവസവും 10 ഗ്ലാസ് വെള്ളം കുടിക്കണം. കുറേശെയായി ചെറിയ അളവിൽ നിശ്ചിത ഇടവേളകളിൽ ഭക്ഷണം കഴിക്കുക.