lottery

മിഷിഗൺ : അവന് അത് എങ്ങനെ കിട്ടി? രണ്ടാം പ്രാവശ്യവും ഒരു ലോട്ടറി ഗെയിമിലൂടെ ഒരു തെക്ക് കിഴക്കൻ മിഷിഗൺ മദ്ധ്യവയസ്കൻ നേടിയത് 4 മില്ല്യൺ യുഎസ് ഡോളർ (30,33,02,000 രൂപ).

സൗത്ത് റോക്ക്‌വുഡിലെ മാർക്ക് ക്ലാർക്ക് എന്ന മദ്ധ്യവയസ്കനാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാൻ. 10 വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവ് നൽകിയ ഒരു ടിക്കറ്റ് നാണയം ഉപയോഗിച്ച് സ്ക്രാച്ച് ചെയ്തതാണ് ഇയാൾക്ക് ലോട്ടറി തുക വീണ്ടും നോടാൻ വഴിയൊരുക്കിയത്. തൽക്ഷണ ലോട്ടറി ഗെയിം കളിച്ച് 2017ൽ ക്ലാർക്ക് 4 മില്യൺ യുഎസ് ഡോളർ (30,33,02,000 രൂപ) നേടിയിരുന്നു. ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചിട്ടും സ്വന്തം തൊഴിൽ അവർ ഉപേക്ഷിക്കാതെ മത്സ്യ ബന്ധനത്തിന് പോയിരുന്നു.

നിങ്ങൾക്ക് ഒരിക്കൽ കൂടി ഇത്രയും വലിയ തുക ലോട്ടറിയിലൂടെ ലഭിക്കുമെന്ന് കരുതിയിരുന്നോ? മുമ്പും ഇത്തരത്തിൽ ലോട്ടറിയടിച്ചപ്പോൾ എന്തായിരുന്നു തോന്നിയിരുന്നതെന്ന ചോദ്യത്തിന് "എന്റെ വികാരങ്ങളെ വാക്കുകളിലൂടെ വിവരിക്കുകയെന്നത് ബുദ്ധിമുട്ടാണ്... ഇതിൽ വിജയിക്കാനായി ഞാൻ ഒന്നും ചെയ്തിട്ടില്ലായെന്നും ഇതിൽ വിജയിക്കാൻ കാരണം ആ ഭാഗ്യ നാണയമാണ് " 50 കാരനായ ക്ലാർക്ക് മിഷിഗൺ ലോട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

4 മില്യൺ യുഎസ് ഡോളർ (30,33,02,000 രൂപ) മുഴുവനായി എടുക്കുന്നതിന് പകരം ക്ലാർക്ക് ഏകദേശം 2.5 മില്ല്യൺ യുഎസ് ഡോളറാണ് എടുത്തത് (18,95,18,750 രൂപ).

തന്റെ ജീവിതിത്തിൽ നിരവധി ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാം വളരെ വിചിത്രമാണെന്നും ക്ളാർക്ക് പറഞ്ഞു.