ips-officer

മൂന്ന് മാസം കൊണ്ട് ഒരു മഹാമാരിയെ നേരിടുന്നതിനായി അക്ഷീണ പ്രയത്നം നടത്തുന്നവരാണ് ഡോക്ടർമാർ. ഒരു ജീവൻ സംരക്ഷിക്കുന്നതിനായി അവർ വളരെയേറെ ത്യാഗങ്ങൾ സഹിക്കുന്നുണ്ട്. കൊവി‌ഡ് പ്രതിരോധാർത്ഥം പിപിഇ കിറ്റും,​ കൈയുറയും,​ മാസ്ക്കും ധരിക്കുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. അടുത്തിടെ ഐപിഎസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരൺ,​ പത്ത് മണിക്കൂർ തുടർച്ചയായ ഡ്യൂട്ടിക്ക് ശേഷം കൈയുറ മാറ്രിയ ഒരു ഡോക്ടറുടെ കൈയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 'പത്ത് മണിക്കൂർ ജോലിക്ക് ശേഷം പ്രതിരോധ കിറ്റും,​ കൈയുറയും നീക്കം ചെയ്ത ഒരു ഡോക്ടറിനെ കൈയ്യാണിത്. മുൻനിര നായകൻമാർക്ക് സല്യൂട്ട്' എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ഈ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വളരെയേറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി ആരോഗ്യ പ്രവർത്തകർ ജോലിക്ക് ശേഷം കൈയ്യുറ മാറ്റിയ തങ്ങളുടെ കൈകളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.