papaya

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ് പപ്പായ. വെെറ്റമിൻ എയും ബിയും സിയും ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കൊണ്ടുള്ള ഫേസ്പാക്കുകൾ നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് ഗുണകരമാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകൾ ചര്‍മ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്,​ ബ്ളാക്ക് ഹെഡ്സ് എന്നിവ ഇല്ലായ്മ ചെയ്യാൻ പപ്പായ ഗുണകരമാണ്. ചർമ്മ സംരക്ഷണത്തിന് പപ്പായ കൊണ്ട് ചില ഫേസ് മാസ്ക്കുകൾ പരീക്ഷിച്ചാലോ?​

പപ്പായ-തേൻ ഫേസ് മാസ്ക്ക്

ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു കഷ്ണം പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖക്കുരു മാറാന്‍ ഇത് വളരെയേറെ ഗുണം ചെയ്യും.

പപ്പായ-മുട്ട ഫേസ് മാസ്ക്ക്

പപ്പായയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കി പത്ത് മിനിട്ട് മുഖത്തിടുക.ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ മൂന്ന് വട്ടം ഇങ്ങനെ ചെയ്താൽ ചർമ്മ സൗന്ദര്യം വർദ്ധിക്കും.

പപ്പായ-നാരങ്ങാ നീര് ഫേസ് മാസ്ക്

പപ്പായ, നാരങ്ങാ നീര്, തേന്‍, തൈര്, മുട്ടയുടെ വെള്ള എന്നിവ പേസ്റ്റ് രൂപത്തിലാക്കി 20 മിനിറ്റ് നേരം മുഖത്തിടാം. ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയാൽ കണ്ണിന് താഴെയുള്ള കറുത്ത പാട് മാറ്റാന്‍ ഇത് സഹായിക്കും.

പപ്പായ-വെള്ളരിക്ക ഫേസ് മാസ്ക്

പപ്പായയും വെള്ളരിക്കയും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടിയ പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെയും കഴുത്തിലെയും കറുത്ത പാടുകൾ അകറ്റാൻ ഇത് സഹായിക്കും.

പപ്പായയും-തക്കാളി ഫേസ് മാസ്ക്

പപ്പായയും തക്കാളിനീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ ഗുണകരമാണ്. ഇത് ചർമ്മത്തിന്രെ യുവത്വം നിലനിർത്താൻ സഹായിക്കും.