ന്യൂഡൽഹി: പൊതിച്ച നാളികേരത്തിന് താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. 2020 സീസണിലെ പുതുക്കിയ താങ്ങുവിലയിലാണ് കേന്ദ്രസർക്കാർ വർദ്ധനവ് വരുത്തിയിരിക്കുന്നത്. മൂപ്പെത്തിയ പൊതിച്ച നാളികേരത്തിന് ക്വിന്റലിന് 2700 രൂപയാണ് പുതുക്കിയ വില. 2019 സീസണിൽ ഇത് ക്വിന്റലിന് 2571 രൂപയായിരുന്നു. കഴിഞ്ഞ സീസണിനേക്കാൾ 5.02 % വർദ്ധനയാണ് കേന്ദ്രം താങ്ങുവിലയിൽ വരുത്തിയിരിക്കുന്നത്. താങ്ങുവില കൂട്ടിയത് നാളികേര സംഭരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി നാളികേര കർഷകർക്ക് പ്രയോജനം ലഭിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.