തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 141 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. രോഗം കണ്ടെത്തിയവരിൽ 79 പേർ വിദേശത്തുനിന്നും 52 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ ഒൻപത് പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം വന്നത്. പത്തനംതിട്ട 27, പാലക്കാട് 27, ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് 6, കണ്ണൂര്‍ 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2, എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.