തിരുവനന്തപുരം : അടുത്തമാസം 26ന് നടക്കാനിരിക്കുന്ന നീറ്റ് എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒാൺലൈൻ എൻട്രൻസ് ക്ളാസിന്റെ പുതിയ ബാച്ച് ആറ്റിങ്ങൽ ടാന്റത്തിൽ ഇന്ന് ആരംഭിക്കും. അതോടൊപ്പം കേരള എൻജിനിയറിംഗ്, ഫാർമസി (കീം) കോഴ്സുകളും ജെ.ഇ.ഇ, ഐ.സി.എ.ആർ എന്നിവയുടെ ക്ളാസുകളും ആരംഭിക്കുന്നതാണ്. ഇപ്പോൾ പ്ളസ് ടു പരീക്ഷയെഴുതിനിൽക്കുന്ന കുട്ടികൾക്കായാണ് ഒാൺലൈൻ ക്രാഷ് കോഴ്സ്. ഇതിനുപുറമേ പ്ളസ് വൺ, പ്ളസ് ടു പഠിക്കുന്ന കുട്ടികൾക്കായുള്ള എൻട്രൻസ് ഒാറിയന്റ്ഡ് ട്യൂഷനും 8,9,10 (സി.ബി.എസ്.ഇ) കുട്ടികൾക്കായുള്ള ഒാൺലൈൻ എൻട്രൻസ് ഫൗണ്ടേഷൻ ക്ളാസുകളും 29 മുതൽ ആരംഭിക്കുന്നതാണെന്ന് ആറ്റിങ്ങൽ ടാന്റം ഡയറക്ടർ ഡോ. ബി. രാധാകൃഷ്ണൻ അറിയിച്ചു. ഫോൺ: 9846115507, വെബ്സൈറ്റ് www.tandemattingal.com.