കൊട്ടാരക്കര: ഹോക്കി സ്റ്റിക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം, പ്രതി പിടിയിൽ. ചിറയിൻകീഴ് കുറക്കട പുകയിലത്തോപ്പ് കോളനിയിൽ ബ്ളോക്ക് നമ്പർ 32ൽ സന്ദീശനെയാണ്(22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തലച്ചിറ പൂവറ്റൂർ ചരുവിള വീട്ടിൽ ശരത്തിനെയാണ് ആക്രമിച്ചത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.