growth

ന്യൂഡൽഹി: ഉപഭോക്തൃ വാങ്ങൽശേഷിയിൽ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയെന്ന പട്ടം ഇന്ത്യ നിലനിറുത്തി. ലോകബാങ്ക് പുറത്തുവിട്ട 2017 പ്രകാരമുള്ള പട്ടികയിൽ ചൈനയാണ് ആഗോള ജി.ഡി.പിയിൽ 16.4 ശതമാനം പങ്കുമായി ഒന്നാമത്. 16.3 ശതമാനം വിഹിതവുമായി അമേരിക്ക രണ്ടാമതുണ്ട്. 6.7 ശതമാനമാണ് ഇന്ത്യയുടെ പങ്ക്.

മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ ഡോളറിനെതിരെ രൂപയിലുള്ള ഉപഭോക്തൃ വാങ്ങൽശേഷി 2011ലെ 15.55ൽ നിന്ന് 2017ൽ 20.65 ആയി മെച്ചപ്പെട്ടു. എന്നാൽ,​ ഇക്കാലയളവിൽ രൂപയുടെ മൂല്യം 46.67ൽ നിന്ന് 65.12 ആയി തളർന്നു. മൊത്തം 119.54 ലക്ഷം കോടി ഡോളറാണ് 2017ൽ ആഗോള ജി.ഡി.പി മൂല്യം. ഇതിൽ,​ 8.05 ലക്ഷം കോടി ഡോളറാണ് ഇന്ത്യയുടെ വിഹിതം.