kunnamangalam-death

കുന്ദമംഗലം (കോഴിക്കോട്): ഐ.ഐ.എമ്മിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നതിനിടെ അവശനിലയിലായ പ്രവാസി മരിച്ചു. പന്തീർപാടത്ത് കാരക്കുന്നുമ്മൽ പരേതനായ മാമുക്കോയ ഹാജിയുടെ മകൻ അബ്ദുൽ കബീർ (52) ആണ് മരിച്ചത്. സ്രവ സാമ്പിൾ പരിശോധനാഫലം വന്നത് നെഗറ്റീവാണ്.

അഞ്ചു ദിവസം മുമ്പാണ് ഇദ്ദേഹം ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഇന്നലെ രാവിലെ മുറി തുറക്കാത്തതു കണ്ട് നോക്കിയപ്പോൾ വായിൽ നിന്ന് രക്തം വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വാർഡ് മെമ്പർ ബാബുമോന്റെ നേതൃത്വത്തിൽ ഉടനെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐ.സി.യു വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: മുബീന. മക്കൾ: നൂർബിന ഷെറിൻ, ഷാഹിദ് നഹ്യാൻ. സഹോദരങ്ങൾ: മുഹമ്മദ് (ബാവ), സക്കീർ ഹുസൈൻ, അബ്ദുൽ ബാരി, നസീല.