മുംബയ്: റിലയൻസ് ഇൻഫ്രയെ നടപ്പുവർഷം (2020-21)​ പൂർണമായും കടബാദ്ധ്യത ഇല്ലാത്ത കമ്പനിയാക്കി മാറ്രുമെന്ന് ചെയർമാൻ അനിൽ അംബാനി പറഞ്ഞു. 6,​000 കോടി രൂപയാണ് കമ്പനിയുടെ കടബാദ്ധ്യത. 2018ൽ കമ്പനിയുടെ ഊർജ ബിസിനസ് അദാനി ഗ്രൂപ്പിന് 18,​800 കോടി രൂപയ്ക്ക് വിറ്റഴിച്ചിരുന്നു. ഇതോടെ,​ കടബാദ്ധ്യത 7,​500 കോടി രൂപയിലേക്ക് താഴ്‌ന്നിരുന്നു.