യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതി ആവിഷ്‌കരിച്ച് കെ.എസ്.ആർ.ടി.സി. സ്ഥിരമായി ഓഫീസ് യാത്രകൾക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ബസ് ഓൺ ഡിമാൻഡ് എന്ന പദ്ധതിയാണ് കെ.എസ്.ആർ.ടി.സി പ്രഖ്യപിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, ഏജീസ് ആഫീസ്, പി.എസ്.സി ആഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽകോളേജ്, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി, ആർ.സി.സി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് ആണ് ഈനോൺ സ്റ്റോപ്പ് സർവ്വീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്.
ബസ് ഓൺ ഡിമാൻഡ് പദ്ധതിയുടെ സവിശേഷതകൾ
നെയ്യാറ്റിൻകരയിൽ നിന്നും നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ
ഒരു ദിവസം 100 രൂ.
5 ദിവസം 500 രൂ.
10 ദിവസം 950 രൂ.
15 ദിവസം 1400 രൂ.
20 ദിവസം 1800 രൂ.
25 ദിവസം 2200 രൂ.
നെയ്യാറ്റിൻകരയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക്
എസ്.എം. ബഷീർ (എ.ടി.ഒ) 9188526706
എസ്. സുശീലൻ, ഇൻസ്‌പെക്ടർ 9400978103
റ്റി.ഐ. സതീഷ് കുമാർ, ഇൻസ്‌പെക്ടർ 9995707131
നെടുമങ്ങാട് നിന്നും ആരംഭിക്കുന്ന സർവ്വീസുകളെ സംബന്ധിച്ച വിവരങ്ങൾക്ക്
സുരേഷ് കുമാർ കെ.കെ (എ.ടി.ഒ) 9188526709
എ. ഹംസത്ത്, ഇൻസ്‌പെക്ടർ 9746696104
കെ. രാജൻ, ഇൻസ്‌പെക്ടർ 8301858017
എന്നീ നമ്പരുകളിൽ യാത്രക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.