കേരള സർവകലാശാല
പരീക്ഷയ്ക്ക് മാറ്റം ജൂലായ് 2 ന് നടത്താനിരുന്ന ബി.എ ആന്വൽ സ്‌കീം ബിരുദ പാർട്ട് III- സബ്സിഡിയറി വിഷയമായ 'ജനറൽ സൈക്കോളജി' ജൂലായ് 3 ലേക്ക് മാറ്റി. മാർക്കുലിസ്റ്റ് വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.ബി.എ (2009 സ്‌കീം) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകളുടെ മാർക്കുലിസ്റ്റുകൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റാം. പരീക്ഷാഫലം രണ്ടാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്നോളജി (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് - 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 10 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ (സി.ആർ സി.ബി.സി.എസ്.എസ്) ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സി.ബി.സി.എസ് ബി.എസ്.സി ഡിഗ്രി (2017 അഡ്മിഷൻ - റഗുലർ, 2014, 2015, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) 138 2 (യ), പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂലായ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. സി.ബി.സി.എസ് ബി.കോം അഞ്ചാം സെമസ്റ്റർ 2017 അഡ്മിഷൻ (റഗുലർ), 2016, 2015, 2014 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂലായ് 6 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് 2017 അഡ്മിഷൻ (റഗുലർ), 2016 അഡ്മിഷൻ (ഇംപ്രൂവ്മെന്റി), 2015, 2014 അഡ്മിഷൻ (സപ്ലിമെന്ററി), ബി.സി.എ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2017 അഡ്മിഷൻ റഗുലർ, 2016 - 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അഞ്ചാം സെമസ്റ്റർ ബി.എസ് സി ഇലക്ട്രോണിക്സ് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2017 അഡ്മിഷൻ റഗുലർ, 2016 - 2014 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 6 വരെ അപേക്ഷിക്കാം. പരീക്ഷാഫീസ് നാലാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. അലുമ്നി വാർഷിക പൊതുയോഗം കേരള സർവകലാശാലയുടെ അലുമ്നി അസോസിയേഷന്റെ (UKAA) വാർഷിക പൊതുയോഗം 29 ന് 5.30 ന് ഓൺലൈനായി നടത്തും. സർവകലാശാല ഡിപ്പാർട്ട്മെന്റുകളിലേയും അഫിലിയേറ്റഡ് കോളേജുകളിലേയും പൂർവവിദ്യാർത്ഥികളുടെ സംഘടനയാണ് UKAA. കേരള സർവകലാശാലയുടെ വികസനപ്രവർത്തനങ്ങളും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, ബൈലാ ഭേദഗതിയും ഉൾപ്പെടെ സർവകലാശാലയുടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന അലുമ്നി യോഗം ഗൂഗിൾ മീറ്റ് ആപ്പ് വഴിയാണ് നടത്തുന്നത്. വൈസ് ചാൻസലർ പ്രൊഫ.(ഡോ.)വി.പി മഹാദേവൻ പിളള അദ്ധ്യക്ഷത വഹിക്കുന്ന അലുമ്നി ഓൺലൈൻ മീറ്റിംഗിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും https://meet.google.com/axd-xwsq-reo ലിങ്ക് ഉപയോഗിച്ചാണ് പങ്കെടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9895018010. കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റം ജൂൺ 25ന് നടത്താൻ നിശ്ചയിച്ച നാലാം സെമസ്റ്റർ ബി.എഡ് (2015 സിലബസ് 2015, 2016 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ 26ലേക്ക് മാറ്റി. പരീക്ഷാസമയത്തിൽ മാറ്റമില്ല. ജൂലായ് ഏഴ് മുതൽ നടത്താനിരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഡി.എഡ്, ഡി.എൽ.എഡ് പരീക്ഷകൾ ജൂലായ് ആറുമുതൽ തിരുവനന്തപുരം: മാറ്റിവച്ച ഡി.എഡ്, ഡി.എൽ.എഡ് പരീക്ഷകൾ ജൂലായ് ആറ് മുതൽ 15 വരെ നടത്തും. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും പരീക്ഷാകമ്മിഷണറുടെ കാര്യാലയത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കുന്ന വാർ റൂമിന്റെ ഫോൺ നമ്പരുകളും, ഇമെയിൽ വിലാസവും: 9446112981, 8301098511, വാട്‌സ് ആപ് നം: 9446112981, ഇമെയിൽ: deledexamwarroom@gmail.com.