കഷ്ടപ്പാടിന്റെ പരിമതികളിലൂടെ സൂപ്പർസ്റ്റാർ എന്ന പദവിയിലെത്തിയ താരമാണ് രജനീകാന്ത്. മറ്റ് താരങ്ങൾക്കും പ്രചോദനമാണ് രജനിയുടെ ജീവിതകഥ. ബസ് കണ്ടക്ടറായി ജീവിതം തുടങ്ങി പിന്നീട് സൂപ്പർ സ്റ്റാർ പദവിയിലെത്തും വരെ നിരവധി പ്രതിസന്ധിയിലൂടെയാണ് അദ്ദേഹം കടന്നുപോയത്.
1970കളുടെ അവസാനം വരെ രജനീകാന്ത് ഒരു സൂപ്പർസ്റ്റാർ താരപദവിയിലേക്ക് എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ നന്നേ പാടുപെടുന്ന സമയമായിരുന്നു അത്. സിനിമയുടെ തുടക്ക കാലത്ത് താരത്തിന് ഒരു നിര്‍മാതാവിന്‍റെ അടുത്ത് നിന്ന് അപമാനവും നേരിടേണ്ടി വന്നു. ‘16 വയതിനിലേ’ എന്ന സിനിമ റിലീസ് ചെയ്ത ശേഷമായിരുന്നു ആ സംഭവം. അദ്ദേഹത്തെ നിർമാതാവ് സ്റ്റുഡിയോയിൽ നിന്ന് ഇറക്കിവിട്ടു. രജനി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
‘1970ലാണ് സംവിധായകൻ ഭാരതി രാജയുടെ ‘16 വയതിനിലേക്ക്‘ എത്തുന്നത്. അതിന് മുമ്പ് ഞാൻ ഒരുപിടി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിലൂടെയാണ് തമിഴ്നാട്ടുകാർ എന്നെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. ‘16 വയതിനിലേ’ എന്ന സിനിമ റിലീസ് ചെയ്തിനു ശേഷം ഒരു നിര്‍മാതാവ് രജനിയെ സമീപിക്കുകയും അടുത്ത ചിത്രത്തില്‍ ഒരു പ്രധാന വേഷം ഓഫര്‍ ചെയ്യുകയും ചെയ്തു. ആറായിരം രൂപക്കാണ് അഭിനയിക്കാമെന്ന് രജനികാന്ത് സമ്മതിച്ചത്. അഡ്വാന്‍സ് ആയി ആയിരം രൂപ അടുത്ത ദിവസം തരാമെന്ന് പറഞ്ഞെങ്കിലും അഡ്വാന്‍സ് നൽകിയില്ല.
അത് നല്ല കഥാപാത്രമായിരുന്നു, ഭാഗ്യവശാൽ എനിക്ക് ഡേറ്റും കിട്ടി. ഞാൻ സമ്മതിക്കുകയും ചെയ്തു. എന്റെ പ്രതിഫലത്തെ കുറിച്ച് ചർച്ചചെയ്തു. 10,000 ചോദിച്ചെങ്കിലും ഒടുവിൽ 6,000ത്തിന് സമ്മതിച്ചു. ഞാൻ അദ്ദേഹത്തോട് അഡ്വാൻസായി 100-200 ചോദിച്ചു. 1000 രൂപ തരാമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. എന്നാൽ ഷൂട്ടിംഗ് ദിവസവും പ്രൊഡക്ഷൻ മാനേജർ അഡ്വാൻസ് നൽകിയില്ല.
നിർമാതാവിനോട് ഇക്കാര്യം സൂചിപ്പിച്ചു. ഷൂട്ടിംഗ് സ്ഥലത്തെത്തെത്താൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. മേക്കപ്പ് ആരംഭിക്കുന്നതിന് മുമ്പ് അഡ്വാൻസ് നൽകാൻ പറഞ്ഞു. അടുത്ത ദിവസം ഷൂട്ടിംഗിന് പോയി. അഡ്വാൻസ് ലഭിച്ചില്ല. മേക്കപ്പ് ചെയ്യാൻ പ്രൊഡക്ഷൻ മാനേജർ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു. 1000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
ഈ സംഭവത്തിന് ശേഷം നിർമാതാവ് ഒരു അംബാസിഡർ കാറിൽ ചെന്നെെയിലെ എവിഎം സ്റ്റുഡിയോയിലേക്ക് വരുന്നത് കണ്ടു. അവർ ദേഷ്യത്തിലായിരുന്നു. എന്താടാ നീ വല്യ ഹീറോ ആയോ?കുറച്ചു സിനിമകൾ ചെയ്തെന്നുവച്ച് പണം കിട്ടിയാലേ മേക്കപ്പ് ചെയ്യൂ എന്നാണോ? നിനക്ക് ഇവിടെ വേഷവുമില്ല പണവുമില്ല. ഇറങ്ങടാ സെറ്റിൽ നിന്നും..’’അദ്ദേഹം പറഞ്ഞു. ശേഷം കാറിൽ വീട്ടിലേക്ക് ഇറക്കിതരുമോയെന്ന് രജനി നിർമാതാവിനോട് ചോദിച്ചു. നടന്നുപോവാൻ നിർമാതാവ് പറഞ്ഞു. എന്റെ പക്കൽ പണമില്ലായിരുന്നു നിവൃത്തിയില്ലാതെ വീട്ടിലേക്ക് നടന്നു.
ആളുകൾ എന്നെ കളിയാക്കുമെന്ന് വിചരിച്ചു. "എങ്ങനെയുണ്ട്?" എന്ന് കളിയാക്കി. ഇത് "16 വയതിനിലെ" ഡയലോഗ് ആയിരുന്നു. ആളുകൾ എന്നെ പരിഹസിക്കുന്നതെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷെ അവർ സിനിമയിലെ എന്റെ ഡയലോഗ് ആവർത്തിക്കുകയായിരുന്നു. പിന്നീട് ഞാൻ ഒരു ദിവസം എവിഎം സ്റ്റുഡിയോയിലേക്ക് വിദേശ കാറിൽ തിരിച്ചെത്തി. നിർമാതാവിന്റെ അംബസിഡർ കാർ നിന്ന അതേസ്ഥലത്ത്. ആ സംഭവം ഇങ്ങനെയായിരുന്നു.
രണ്ടര വർഷത്തിനുശേഷം രജനീകാന്ത് കോളിവുഡിൽ സൂപ്പർസ്റ്റാറായി. എ.വി.എം മുതലാളിയിൽ നിന്നുതന്നെ 4.25 ലക്ഷത്തിനാണ് ഇറ്റാലിയൻ ഫിയറ്റ് കാർ വാങ്ങിയത്. എനിക്ക് അഭിമാനം തോന്നി. ഫോറിൻ കാറായി ഇനി ഒരു ഫോറിൻ ഡ്രൈവർ കൂടി വേണം. അങ്ങനെ ആഗ്ലോ ഇന്ത്യനായ റോബിൻസൺ എന്ന ഡ്രൈവറെ കണ്ടെത്തി. യൂണിഫോം ബെൽറ്റ് തൊപ്പി അടക്കം എല്ലാം അയാൾക്ക് നൽകി.
നേരെ എവിഎം സ്റ്റുഡിയോയിലേക്ക് വിടാൻ ഡ്രെെവരോട് ആവശ്യപ്പെട്ടു. റോബിൻ എനിക്ക് ഇരിക്കാനായി കാറിന്റെ വാതിൽ തുറന്നുതന്നു. കാലിൻമേൽ കാൽവച്ച് ഞാൻ ഇരുന്നു, ഞാൻ ഇറങ്ങി രണ്ട് സിഗരറ്റ് വലിച്ചു. ഗവർണർ ആണ് വന്നതെന്ന് പലരും കരുതി.-അദ്ദേഹം പറഞ്ഞു