china-nepal

ന്യൂഡൽഹി: നേപ്പാളിലെ റൂയി ജില്ലയിലെ ഗോർഘ ഗ്രാമത്തെ ചെെന കൈവശപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാൾ അതിർത്തിയിൽ അതിക്രമിച്ച് കടന്ന ചൈനീസ് സംഘം ഗോർഘ ഗ്രാമത്തിലെ അതിരുകൾ മാറ്റി സ്ഥാപിച്ചു. നേപ്പാൾ അതിർത്തിയിലുള്ള പല പ്രദേശങ്ങളിലും ചൈന ഉൾറോഡുകൾ നിർമ്മിച്ചത് നേപ്പാളിനെ സ്വന്തം അധീനതയിൽ ആക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്.

നയതന്ത്ര നിലപാടിൽ നിന്നും പിന്തിരിഞ്ഞ ചൈന റൂയി ഗ്രാമം പൂർണമായും കൈയ്യടക്കിയെന്നാണ് സൂചന. സ്വന്തം നിലനിൽപ്പിനായി പോരാടുന്ന നിരവധി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. റൂയി ഗ്രാമം കൂടാതെ നേപ്പാളിലെ പതിനൊന്ന് നയതന്ത്ര പ്രധാന്യമുള്ള സ്ഥലങ്ങളും ചെെന കൈയ്യേറിയിരുന്നു. ചൈന അതിർത്തിയിലെ നാല് ജില്ലകളിൽ നിന്നും 36 ഹെക്ടർ ഭൂമിയും അനധികൃതമായി ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ നേപ്പാൾ ഗവൺമെന്ര് തയ്യാറായിട്ടില്ല. നേപ്പാൾ ചൈനയുടെ അധീനതയിലാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. എന്നാൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും, പ്രവർത്തനങ്ങളുമായി നേപ്പാൾ രംഗത്തെത്തിയിരുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.