bus

തിരുവനന്തപുരം: കൊവിഡ് നിബന്ധനകൾ പാലിച്ച് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് ദീർഘദൂര യാത്രികരുടെ സൗകര്യത്തിന് 'റിലേ സർവ്വീസുകൾ' തുടങ്ങാൻ ഒരുങ്ങുകയാണ് കെ.എസ്. ആർ.ടി.സി. കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം ജില്ലകൾ കടന്നുള‌ള ദീർഘദൂര സർവ്വീസുകൾ ഇല്ലാത്തതിന്റെ പേരിൽ വലിയ പരാതിയാണ് യാത്രികരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നത്. ഇതിന് ഒരു പരിധി വരെ പരിഹാരമാകും പുതിയ സർവ്വീസുകൾ എന്നാണ് കരുതുന്നത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്ക് നേരിട്ട് ബസ് സർവ്വീസ് നടത്തും. രാത്രി 9ന് സർവ്വീസ് അവസാനിപ്പിക്കണം എന്നുള‌ളതുകൊണ്ട് ഉച്ചവരെ തൃശ്ശൂരേക്കും തുടർന്ന് ആലപ്പുഴ, എറണാകുളം,കൊല്ലം എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് ഉണ്ടാകുക. ശേഷം വണ്ടി മാറിക്കയറി യാത്രക്കാർക്ക് യാത്ര തുടരാം.

രണ്ട് ജില്ലാ പരിധിയിൽ നിന്ന് മാറികയറി യാത്ര തുടരാവുന്ന എക്‌സ്‌പ്രസ് സർവ്വീസിന് കെഎസ്ആർടിസി ആലോചിക്കുകയാണ്. തിരുവനന്തപുരത്ത് ആരംഭിച്ച ബസ് ഓൺ ഡിമാന്റ് 'ബോണ്ട്' യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായുള‌ള കെ.എസ്.ആർ.ടി.സിയുടെ പദ്ധതിയാണ്. ഇരുചക്ര വാഹനങ്ങളിൽ ഓഫീസിൽ പോകുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും 'ബോണ്ട്'.