kaumudy-news-headlines

1. കൊവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. പ്രവാസികള്‍ക്ക് പി പി ഇ കിറ്റ ധരിച്ച് നാട്ടിലേക്ക് വരാന്‍ ഉളള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി ഇരിക്കുന്നത്. പരിശോധനാ സൗകര്യം ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമാകും ഇളവുണ്ടാകുക. ബാക്കിയുളളവര്‍ക്ക് കൊവിഡ് നെഗറ്റീവി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പി. പി. ഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാം. ഈ നാല് ഗള്‍ഫ് രാജ്യങ്ങളിലും കേരള സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്രൂ നാറ്റ്, ആന്റി ബോഡി പരിശോധനകള്‍ പ്രായോഗികം അല്ലെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ആണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്.


2. ട്രൂനാറ്റ് പരിശോധനയ്ക്ക് കിറ്റ് നല്‍കാം എന്നറിയിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ അനുമതി ഇല്ലെന്ന് ഇന്നലെ ആണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി കേരളത്തെ അറിയിച്ചിത്. നാല് ഗള്‍ഫ് രാജ്യങ്ങളിലായി നൂറിലധികം ചാര്‍ട്ടേഡ് വിമാനങ്ങളാണ് വരും ദിവസങ്ങളില്‍ കേരളത്തിലേക്ക് വരാന്‍ അനുമതി കാത്തിരിക്കുന്നത്. വന്ദേഭാരത് വിമാനങ്ങളും ഈ ദിവസങ്ങളില്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്
3.കാവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം. തിരക്ക് ഏറെയുള്ള ചാല, പാളയം മാര്‍ക്കറ്റുകളില്‍ പകുതി കടകള്‍ മാത്രമെ തുറക്കൂ. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നപടി സ്വീകരിക്കും. വീട്ടില്‍ നിരീക്ഷണത്തില്‍ ഉള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പതിമൂന്ന് പേരുടെ രോഗ ഉറവിടമാണ് അവ്യക്തമായി തുടരുന്നത്. ഒരാഴ്ച്ചയ്ക്കിടെ ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേര്‍ക്കും. സമൂഹവ്യാപന ഭീതി കണക്കില്‍ എടുത്താണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
4. മത്സ്യ കച്ചവടത്തിന് 50 ശതമാനം കടകള്‍ മാത്രമേ പാടുള്ളു. ഇറച്ചി കടകളുടെ സമയം 11 വരെയായി ചുരുക്കി. പലചരക്ക് കടകളും മറ്റുകടകളും ഒന്നിടവിട്ട് തുറക്കാം. എന്നാല്‍ നഗരത്തിലെ മറ്റ് സ്ഥലങ്ങളില്‍ എല്ലാ കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. പക്ഷെ കടയില്‍ സാനിറ്റെസര്‍ കരുതണം. സാമൂഹിക അകലം ഉറപ്പാക്കണം. ഇത് പരിശോധിക്കാന്‍ പൊലീസിന്റെയും കോര്‍പ്പറേഷന്റെയും പ്രത്യേക സംഘമുണ്ടാകും. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന കടകള്‍ക്ക് പൂട്ട് വീഴും. തിങ്കള്‍ ബുധന്‍ വെള്ളി ശനി ദിവസങ്ങളില്‍ മാത്രമെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കൂ. മാളുകളിലെ മറ്റ് സ്ഥാപനങ്ങള്‍ക്ക് തുറക്കുന്നതില്‍ തടസമില്ല.
5. ഓട്ടോയിലും ടാക്സിയിലും സഞ്ചരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ട്രിപ്പ് ഷീറ്റ് വാഹനത്തില്‍ കരുതണം. ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ എത്തുന്നവരുടെ പേരു വിവരങ്ങള്‍ എഴുതി സൂക്ഷിക്കാന്‍ ഉടമയ്ക്ക് നിര്‍ദേശമുണ്ട്. ആശാ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ടയിന്‍മെന്റ് സോണാക്കിയ കട്ടാക്കടയിലെ പത്ത് വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കൊവിഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥിരമായി കരിക്കകം ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. രോഗവ്യാപനം കണക്കിലെടുത്ത് കരിക്കകം മേഖലയെ കൂടി കണ്ടയിന്‍മെന്റ് സോണായി ഇന്ന് പ്രഖ്യാപിച്ചേക്കും.
6.അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള എട്ട് മണിക്കൂര്‍ നിര്‍ണായകം ആണെന്നുംം ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. തലയില്‍ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. പിന്നാലെ കുട്ടി മുലപ്പാല്‍ കുടിക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ച് ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷവും കോലഞ്ചേരിയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞിപ്പോള്‍ ഉള്ളത്
7 കൊച്ചിയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്തില്‍ നിന്ന് മോഷണം പോയ മൈക്രോ പ്രൊസസറുകള്‍ എന്‍.ഐ.എ കണ്ടെടുത്തു. മൂവാറ്റുപുഴയില്‍ നിന്ന് ആണ് ഇവ കണ്ടെടുത്തത്. പിടിയിലായ ബീഹാര്‍ സ്വദേശി സമിതി കുമാര്‍ സിംഗ്, രാജസ്ഥാന്‍ സ്വദേശി ദയാ റാം എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആണ് മൂവാറ്റുപുഴ സ്വദേശിയ്ക്ക് വില്‍പ്പന നടത്തിയത്. പത്തു മൈക്രോ പ്രൊസസറുകള്‍ ആണ് കപ്പലില്‍ നിന്നും മോഷണം പോയത്
8. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് പ്രൊസസറുകളെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. മോഷണം പോയതില്‍ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെ ചില ഉപകരണങ്ങള്‍ എന്‍.ഐ.എ ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്തി ഇരുന്നു. ആകെ 20 ഉപകരണങ്ങള്‍ ആണ് സംഘം മോഷ്ടിച്ചത്. ഒരു വര്‍ഷം മുന്‍പാണ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയത്. ആദ്യം ലോക്കല്‍ പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുക ആയിരുന്നു
9.കൊവിഡ് 19 ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ തമൊനാഷ് ഘോഷ് അന്തരിച്ചു. 60 വയസ് ആയിരുന്നു. ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ വച്ച് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം ആണ് തമൊനാഷിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. സൗത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള എം.എല്‍.എ ആണ് അദ്ദേഹം. എം.എല്‍.എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. 35 വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന തമൊനാഷ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ആത്മര്‍ത്ഥമായി സേവനം അനുഷ്ഠിച്ച വ്യക്തി ആണ് എന്നും മമത അനുസ്മരിച്ചു.