murder

കൊൽക്കത്ത: ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ച കൊൽക്കത്ത സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അമിത് അഗർവാൾ (42) ആസൂത്രണം ചെയ്തത് ഒരു കൂട്ടം അരുകൊലകൾ.

വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭാര്യയ്ക്കൊപ്പം അവരുടെ അച്ഛനമ്മമാരെയും സഹോദരനെയും കൊല ചെയ്യാൻ അമിത് അഗർവാൾ (42) തീരുമാനിച്ചിരുന്നതായി 67 പേജുള്ള ആത്മഹത്യക്കുറിപ്പിൽ നിന്ന് വ്യക്തമായതായി പൊലീസ്.

ഇതിൽ 66 പേജും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണെന്നും ഒരു പേജിൽ മാത്രമാണ് സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്. എങ്ങനെ കൊല്ലുമെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഏറെ സമയമെടുത്ത് തയ്യാറാക്കിയതാണ് കുറിപ്പെന്നാണ് നിഗമനം.

ബംഗളൂരൂവിലാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അമിത് അഗർവാളും ഭാര്യ ശിൽപ്പി ധൻധാനിയയും പത്തുവയസുള്ള മകനും താമസിച്ചിരുന്നത്.
ശിൽപ്പിയെകൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെയാണ് അമിത്,

മകനൊപ്പം കൊൽക്കത്യിലെത്തുന്നത്. അവിടെ ശിൽപ്പിയുടെ മാതാപിതാക്കൾ താമസിക്കുന്ന രാമകൃഷ്ണ സമാധി റോഡിലെ ഫ്ളാറ്റിലെത്തി. വഴക്കിനിടെ കൈവശം കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് അമിത് ഭാര്യാമാതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇതോടെ ശില്‍പിയുടെ പിതാവ് സുബ്ഹാസ് ഫ്ളാറ്റിൽ അമിതിനെ പൂട്ടിയിട്ട ശേഷം പുറത്തേക്ക് ഓടി രക്ഷപെട്ടു.

വിവരമറിഞ്ഞ് പൊലീസ് ഫ്ളാറ്റിലെത്തിയപ്പോൾ അമിത് സ്വയം വെടിവച്ച് ജീവനൊടുക്കിയിരുന്നു. തുടർന്ന് അമിതിന്റെ കൈയിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് ബംഗളൂരുവിലുള്ള ഭാര്യ ശിൽപ്പിയും കൊല്ലപ്പെട്ട് മനസിലാക്കിയത്.

തുടർന്ന് കൊൽക്കത്ത പൊലീസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ടു. അവർ വൈറ്റ് ഫീൽഡ് റോഡിലെ അപ്പാര്‍ട്ട്മെന്റിൽ പരിശോധന നടത്തിയതോടെ ശിൽപിയുടെ മൃതദേഹം കണ്ടെടുത്തു. ഫ്ളാറ്റിൽ ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായും അതിന് ശേഷമാണ് അമിത് ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനം. ചില്ലുപാത്രങ്ങളും മറ്റും പൊട്ടിച്ചിതറിയ നിലയിൽ ഫ്ളാറ്റിലുണ്ടായിരുന്നു. അതിനിടെ, ശില്പിയുടെ കൂടെയുണ്ടായിരുന്ന കുട്ടി എവിടെയാണെന്ന ചോദ്യമുയർന്നു. കുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി. ഒടുവിൽ കുട്ടി അമിതിന്റെ സഹോദരന്റെ വീട്ടിൽ സുരക്ഷിതനാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞ രണ്ടുവർഷമായി ദമ്പതിമാർ പിരിഞ്ഞുതാമസിക്കുകയാണ്. വിവാഹമോചന കേസ് നടക്കുന്നതിനാൽ അമിത് ഇടയ്ക്കിടെ ബംഗളൂരുവിൽ പോകാറുണ്ടായിരുന്നു. കഴിഞ്ഞദിവസം അമിത് ബംഗളൂരുവിലെ ഭാര്യയുടെ ഫ്ളാറ്റിലെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനുമായി കൊൽക്കത്തയിലേക്ക് തിരിച്ചു. മകനെ സഹോദരന്റെ വീട്ടിലാക്കിയ ശേഷമാണ് ഭാര്യയുടെ മാതാപിതാക്കളുടെ ഫ്ളാറ്റിലേക്ക് പോയതെന്നും പൊലീസ് പറഞ്ഞു.