ഗായിക രഞ്ജിനി ജോസും അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും അടുത്ത സുഹൃത്തുകളാണ്. ഇപ്പോൾ തങ്ങളുടെ സൗഹൃദത്തിന് ഇരുപത് വർഷം തികയുകയാണെന്ന വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ് ''ഒരേ കോളേജിലാണ് ഞങ്ങൾ ഡിഗ്രിക്ക് പഠിച്ചത്. അന്ന് തുടങ്ങിയ സൗഹൃദത്തിന് ഇരുപത് വർഷം തികയുകയാണ്. എത്ര വേഗമാണ് വർഷങ്ങൾ കടന്നുപോകുന്നത്. എന്റെ ജീവിതത്തിൽ എക്സ്ട്രാ സ്പെഷ്യലായി നിലകൊള്ളുന്നതിന് നന്ദി രഞ്ജ്്..." രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി ജോസ് ഫേസ് ബുക്കിൽ കുറിച്ചു. എപ്പോഴും എനിക്ക് നീയും നിനക്ക് ഞാനുമുണ്ടെന്നും രഞ്ജിനി ജോസ് കൂട്ടിച്ചേർക്കുന്നു.