വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണവും വർദ്ധിക്കുന്നത് പരിധിയില്ലാതെ തുടരുന്നു. ലോകത്ത് രോഗികൾ 93 ലക്ഷം കടന്നു. മരണം 4.80 ലക്ഷം കട ന്നു. ഭേദമായവരുടെ എണ്ണം 50 ലക്ഷം കടന്നതാണ് ആശ്വാസമേകുന്ന ഏക വാർത്ത. ബ്രസീലിൽ ഇന്നലെ 39,436 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,374 പേർ മരിച്ചു. രോഗികൾ 11 ലക്ഷം കവിഞ്ഞു. ആകെ മരണം - 52,771. അമേരിക്കയിൽ കൊവിഡ് വ്യാപനത്തിന് ശമനമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗികൾ 24 ലക്ഷമായി. മരണം 1.23 ലക്ഷം കടന്നു. അമേരിക്കയിൽ അരിസോണ, ടെക്സാസ്, നെവാഡ എന്നിവിടങ്ങളാണ് കൊവിഡിന്റെ പുതിയ ഹോട്ട്സ്പോട്ടുകൾ. നിയന്ത്രണങ്ങൾ നീക്കിയതും രാജ്യത്തിന് വിനയാകുന്നുണ്ട്.
റഷ്യയിൽ ഇന്നലെയും 7000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം 154ൽ ഒതുങ്ങി. രോഗികളുടെ എണ്ണം ആറ് ലക്ഷമായി. ആകെ മരണം - 8,513.
അമേരിക്കയിൽ നിന്ന് എത്തുന്ന യാത്രികർക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. അമേരിക്ക വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഇ.യു രാജ്യങ്ങൾ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
ബൾഗേറിയയിൽ ജൂലായ് പകുതി വരെ അടിയന്തിരാവസ്ഥ.
കസാക്കിസ്ഥാനിലെ രണ്ട് പട്ടണങ്ങളിൽ ലോക്ക്ഡൗൺ.
ഇസ്രയേൽ, പാലസ്തീൻ എന്നീ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
ജൂലായ് 15 മുതൽ മാൽദ്വീവ്സ് അതിർത്തികൾ തുറക്കും.
ചൈനയിൽ 12 കേസുകൾ.
കൊറിയയിൽ 51 കേസുകൾ
ഒരു മാസത്തിന് ശേഷം ആസ്ട്രേലിയയിൽ മരണം.