sooraj

കുട്ടിക്കാലത്ത് സ്‌കൂളിലെ അദ്ധ്യാപികയായ പാർവ്വതി അമ്മാൾ ടീച്ചർ പഠിപ്പിച്ച സുന്ദരമായൊരു താരാട്ട് പാട്ട് തന്റെ സംഗീതപരമ്പരയിൽ പാടി ടീച്ചർക്ക് ആദരം അർപ്പിക്കുകയാണ് ചലച്ചിത്ര പിന്നണി ഗായകനായ സൂരജ് സന്തോഷ് 'ലല്ലബി' യിലൂടെ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സൂരജ് സന്തോഷ് ഈ വിവരം അറിയിച്ചത്.

യൂട്യൂബിലെ തന്റെ ചാനലിലൂടെ 'ദി അതർ സൈഡ്' എന്ന സംഗീത പരമ്പരയിലെ അടുത്ത ഗാനമായ 'ലല്ലബി' നാളെ വൈകുന്നേരം ആറുമണിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സൂരജ്. വയലാർ രാമവർമ്മയുടെ 'അധ്വാനത്തിൻ വിയ‌ർപ്പാണ് ഞാൻ' എന്ന കവിതയിലൂടെയാണ് യുട്യൂബ് സീരിസിന് സൂരജ് തുടക്കമിട്ടത്.

സൂരജിന്റെ പോസ്റ്റ് താഴെ കാണാം.