കൊവിഡ് രോഗികളുമായി ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന അണുബാധയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള വ്യക്തിഗത സുരക്ഷാ വസ്ത്രം (Personal protective equipment)
ശരീരം മുഴുവൻ മൂടുന്ന വസ്ത്രം, മുഖാവരണം (ഫേസ് ഷീൽഡ്), ഹെഡ്ക്യാപ്, നേത്രാവരണം (സേഫ്റ്റി ഗോഗിൾസ്), സർജിക്കൽ മാസ്‌ക്, കയ്യുറ, കാലുറ, സാനിറ്റൈസർ പൗച്ച് തുടങ്ങിയവയാണ് പ്രധാന ഭാഗങ്ങൾ
ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പി.പി.ഇ കിറ്റിലെ ഗൗണുകൾ പ്ളാസ്റ്റിക് ഫിലിമുകളോ, പോളിപ്രൊപ്പലീൻ, പോളിഎതിലീൻ തുടങ്ങിയ ഉപയോഗിച്ചാണ് നിർമ്മിക്കുക. പുനരുപയോഗിക്കാവുന്ന ഗൗണുകൾ പോളിസ്റ്റർ കൊണ്ടും. അവശ്യത്തിനനുസരിച്ച് ഇതിലെ ഘടകങ്ങളിൽ വ്യത്യാസമുണ്ടാകും.
യൂറോപ്പിൽ പ്ളേഗ് പടർന്നുപിടിച്ച നാളുകൾ ആരോഗ്യ പ്രവർത്തകർ പി.പി.ഇ കിറ്റ് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കട്ടിയുള്ള തുണികൊണ്ട് വസ്ത്രം നിർമ്മിച്ചശേഷം, നനയാതിരിക്കാനായി മെഴുക് പൂശിയിരുന്നു.
ഇതുവരെ പി.പി.ഇ കിറ്റ് നിർമ്മിച്ചിട്ടില്ലാത്ത ഇന്ത്യ ഇന്ന് പ്രതിദിനം 2.06 ലക്ഷം പി.പി.ഇ കിറ്റുകൾ ഉത്പാദിപ്പിക്കുന്നു. കഴിഞ്ഞമാസത്തെ കണക്കാണിത്.
മാർച്ചിൽ ദിവസം 3300 പി.പി.ഇ കിറ്റുകൾ മാത്രമാണ് നിർമിച്ചിരുന്നത്.
രാജ്യത്ത് 2.01 കോടി പി.പി.ഇ കിറ്റുകൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. അതിൽ 1.42 കോടിയും ഇന്ത്യയിൽ തന്നെ നിർമിക്കാനാകുമെന്നാണ് കരുതുന്നത്.