തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജ് II സി, ഇ.ഡി.സി സെൽ നിർമ്മിച്ച ആട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ കേരള സർവകലാശാലാ സെനറ്റ് കാമ്പസിൽ സ്ഥാപിച്ചു. വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി.മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്തു. ഒരു തവണ സാനിറ്റൈസർ നിറച്ചാൽ 2000 പേർക്ക് ഉപയോഗിക്കാനാകും. 2000 രൂപയാണ് നിർമ്മാണച്ചെലവെന്ന് പ്രിൻസിപ്പൽ ഡോ.ബിഷാരത്ത് ബീവി പറഞ്ഞു. വിദ്യാർത്ഥികളായ കലേഷ്.എസ്, അനന്ത പത്മനാഭൻ, അഭിഷേക്, കെമിസ്ട്രി അദ്ധ്യാപികയായ സൗമ്യ എസ്.രാജൻ എന്നിവരാണ് നിർമ്മാണത്തിനു പിന്നിൽ. ചടങ്ങിൽ പ്രോ-വൈസ് ചാൻസലർ ഡോ.പി.പി അജയകുമാർ,രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദ്,സിൻഡിക്കറ്റ് അംഗങ്ങൾ,കോളേജ് പ്രിൻസിപ്പൽ ഡോ.ബിഷാരത്ത് ബീവി,യു.ജി.ഡീൻ സൈന എ.ആർ, പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി.രഘുനാഥൻ എന്നിവർ പങ്കെടുത്തു.